പയ്യാന്പലത്തെ കത്തിക്കുത്ത്; യുവാവ് അറസ്റ്റിൽ
1453956
Wednesday, September 18, 2024 1:27 AM IST
കണ്ണൂർ: മൊബൈലിൽ ഫോട്ടോയെടുക്കുന്നതിനിടെ മൂന്നംഗ സംഘത്തെ കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തയ്യിൽ സ്വദേശി നിധീഷിനെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 15ന് രാത്രി 8.45 ഓടെ പയ്യാന്പലം സാവോയ് ബിയർ പാർലറിന്റെ കാർ പാർക്കിംഗ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം. പള്ളിക്കുന്ന് ചെട്ടിപ്പീടിക സ്വദേശി അജയ് ഉമേഷ് കുമാർ (24), സുഹൃത്തുക്കളായ സെയിൻ, ജിതിൻ എന്നിവർ മൊബൈലിൽ ഫോട്ടോ ചിത്രീകരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഇവരെ കൈയേറ്റം ചെയ്യുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പറയുന്നു.
കത്തിക്കുത്തിൽ അജയ് ഉമേഷ് കുമാറിനും സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.