പള്ളൂരിൽ ഇന്ത്യാ മുന്നണിയുടെ ശക്തി പ്രകടനം
1453949
Wednesday, September 18, 2024 1:27 AM IST
മാഹി: പുതുശേരി സംസ്ഥാന സർക്കാർ അകാരണമായി വൈദ്യുത ചാർജ് വർധിപ്പിച്ചതിനെതിരേ സംസ്ഥാനമാകെ മാഹി ഉൾപ്പെടെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹാർത്താലിനോട് അനുബന്ധിച്ച് പെട്രോൾ പമ്പുകളും, മദ്യശാലകളും അടഞ്ഞു കിടക്കും
ഹർത്താലിന് മുന്നോടിയായി കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും നേതൃത്വത്തിൽ പള്ളൂർ ടൗണിൽ ഇന്നലെ വൈകുന്നേരം പ്രകടനം നടത്തി. യോഗം കെ. മോഹനന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.പി.വി. വിനോദ്, സത്യൻ കേളോത്ത്, കെ. റഷീദ്, പി.പി. ആശാലത തുടങ്ങിയവർ പ്രസംഗിച്ചു.