വെളിച്ചവും വെള്ളവും ഇല്ലാതെ കൂട്ടുപുഴ പോലീസ് എയ്ഡ്പോസ്റ്റ്
1453761
Tuesday, September 17, 2024 1:51 AM IST
ഇരിട്ടി: വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമിച്ച പോലീസ് എയ്ഡ്പോസ്റ്റ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചവും വെള്ളവും ഇല്ലാതെ ദുരവസ്ഥയിൽ.
സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും10 ലക്ഷം രൂപയാണ് എയ്ഡ്പോസ്റ്റിന് നിർമാണത്തിന് അനുവദിച്ചത്.
എസി, ഫർണിച്ചർ ഉൾപ്പെടെ ആയിരുന്നു 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. എന്നാൽ, 320 സ്ക്വയർ ഫീറ്റ് വരുന്ന എയ്ഡ്പോസ്റ്റ് കെട്ടിടം പ്ലാസ്റ്ററിംഗ്, ടൈൽസ് പണികൾ കഴിഞ്ഞതോടെ 10 ലക്ഷം തികയില്ലെന്ന് കാണിച്ച് വീണ്ടും എസ്റ്റിമേറ്റ് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
വെള്ളവും കറണ്ടും ഇല്ലാത്തതുകൊണ്ട് ശുചിമുറി ഉപയോഗിക്കാൻ കഴിയാതെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ശുചിമുറിയാണ് പോലീസുകാർ ഉപയോഗിക്കുന്നത്.