പ​ഴ​യ​ങ്ങാ​ടി: സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള വ​യോ​സേ​വ​ന പു​ര​സ്കാ​രം ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്. വ​യോ​ജ​ന മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​ര​ല​ക്ഷം രൂ​പ​യാണ് പു​ര​സ്കാ​രം.

വ​യോ​ജ​ന മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ നൂ​ത​ന​വും മാ​തൃ​കാ​പ​ര​വു​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​അം​ഗീ​കാ​രം നേ​ടി​യ​തെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ർ പ​റ​ഞ്ഞു.