നിർമല യുപി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
1453573
Sunday, September 15, 2024 6:18 AM IST
ചെമ്പേരി: മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ ചെമ്പേരിയിലെ നിർമല യുപി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക എത്സമ്മ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, വാർഡ് മെംബർ മോഹനൻ മൂത്തേടൻ, പിടിഎ പ്രസിഡന്റ് ചെറിയാൻ മഠത്തിക്കുഴിയിൽ, മദർ പിടിഎ പ്രസിഡന്റ് സോണിയ റിന്റോ, നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, വൈസ് പ്രിൻസിപ്പൽ എം.ജെ. ജോർജ്, സ്കൂൾ ലീഡർ സാൻഡ്രിയ ക്ലയർ സാബു, അധ്യാപക പ്രതിനിധി അമയ തോമസ് എന്നിവർ പ്രസംഗിച്ചു.
റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് വജ്രജൂബിലി ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് വർണശബളമായ വിളംബര ഘോഷയാത്രയും നടന്നു.