ഓണാഘോഷം നടത്തി
1453571
Sunday, September 15, 2024 6:18 AM IST
കുടിയാന്മല: തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസി, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളും ഫാത്തിമ യുപി സ്കൂളും സംയുക്തമായി അതിരൂപതാതല ഓണാഘോഷം സംഘടിപ്പിച്ചു. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു.
സ്കൂളുകളുടെ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ഏരുവേശി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈല ജോയി, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധി ജോയിസ് സക്കറിയാസ്, യുപി സ്കൂൾ മുഖ്യാധ്യാപിക ഇ.ജെ. ലൈല എന്നിവർ പ്രസംഗിച്ചു.
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഓണാഘോഷം സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സാലി ജോഷി പുല്ലൻകുന്നേൽ അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും വൈവിധ്യമാർന്ന ഓണക്കളികൾ ഓണാഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ, മുൻ അധ്യാപിക എൽസമ്മ എന്നിവർ സമ്മാനദാനം നിർവഹിച്ചു. പിടിഎയുടെ നേതൃത്വത്തിൽ ഓണസദ്യയും ഉണ്ടായിരുന്നു.