കണ്ണൂർ: കണ്ണൂർ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് രജത ജൂബിലിയുടെ ഭാഗമായി സ്വാശ്രയസംഘാംഗങ്ങളുടെ കുടുംബസംഗമം നടത്തി. ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ ഹാളിൽ ഫെഡറൽ ബാങ്ക് കണ്ണൂർ ബ്രാഞ്ച് ഹെഡ് വി. വിമൽ ഉദ്ഘാടനം ചെയ്തു. കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് റീജണൽ അഗ്രി. റിലേഷൻഷിപ്പ് മാനേജർ കെ.ജി. രാഹുൽ, കണ്ണൂർ ഐപിപിബി മാനേജർ നിഖിൽ എന്നി വർ ക്ലാസ് നയിച്ചു. കയ്റോസിന്റെ രജതജൂബിലി സംഘാടക സമിതി രൂപീകരണവും നടത്തി. മുന്നൂറിലധികം പേർ പങ്കെടുത്തു. കയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ, റീജണൽ കോ-ഓർഡിനേറ്റർ എം.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കയ്റോസ് സ്റ്റാഫ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.