ഓണം സ്പെഷൽ ഡ്രൈവ് തുടങ്ങി
1444971
Thursday, August 15, 2024 1:48 AM IST
ഇരിട്ടി: കേരള കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നത് തടയുക എന്നതാണ് സ്പെഷൽ ഡ്രൈവുകൊണ്ട് ലക്ഷ്യമിടുന്നത്. കൂട്ടുപുഴ ചെക്പോസ്റ്റിൽ ഏഴ് പേരാണ് പരിശോധന നടത്തുന്നത്. കർണാടകയിൽനിന്ന് എത്തുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെ നിരവധി നിരോധിത ലഹരിവസ്തുക്കളാണ് കൂട്ടുപുഴ ചെക്പോസ്റ്റിൽ പിടിക്കപെടാറുണ്ട്. അതിർത്തിയിലൂടെ വാഹനത്തിലും അല്ലാതെയും നടന്ന് വരുന്നവരിൽ നിന്നുപോലും മാരക മയക്കുമരുന്ന് ഉൾപ്പടെ പിടിക്കൂടുന്നത് പതിവാണ്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾകൂടി കണക്കിലെടുത്ത് സ്പെഷൽ ഡ്രൈവ് ഇന്നലെആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടക്കും. ജില്ലാ ആസ്ഥാനത്തുനിന്നാണ് ഡ്രൈവിന്റെ ഏകീകരണം. ജില്ലാ ആസ്ഥാനത്തുനിന്നുള്ള പ്രത്യേക സ്ക്വാഡ് ചെക്പോസ്റ്റുകളിൽ പരിശോധനക്ക് എത്തും.