ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം: ജോസ് പൂമല
1444968
Thursday, August 15, 2024 1:48 AM IST
ഇരിട്ടി: പായം കൃഷിഭവനിൽ ഗുണനിലവാരം ഇല്ലാത്ത തെങ്ങിൻതൈകൾ വിതരണം ചെയ്യാൻ എത്തിച്ച ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല.
തെങ്ങിൻതൈകൾ നശിപ്പിച്ചുകളഞ്ഞ് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.
ദീപികയിലെ വാർത്തയെ തുടർന്ന് പായം കൃഷിഭവനിൽ കർഷകർക്ക് വിതരണം ചെയ്യാനായി എത്തിച്ച തെങ്ങിൻ തൈകൾ കൂട്ടിയിട്ട സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോശം തൈകൾ വിറ്റ് തീർത്തില്ലെങ്കിൽ കൃഷി ഓഫീസർ പണം അടക്കേണ്ട ഗതികേട് കാരണം കർഷകരെ നിർബന്ധപൂർവം തൈകൾ വാങ്ങാൻ പ്രേരിപ്പിക്കുമാകയാണെന്നും കഴിഞ്ഞവർഷം സമാനമായ സാഹചര്യമായിരുന്നു പയ്യാവൂർ കൃഷിഭവനിലും.
ജില്ലാ പ്രസിഡന്റിനോടൊപ്പം സെക്രട്ടറി ബൈജു ആറാഞ്ചേരി, ആൽബിൻ തൈയ്യിൽ എന്നിവരും കൃഷിഭവൻ സന്ദർശിച്ചു.