സംസ്ഥാന കൃഷി വകുപ്പിന്റെ നാല് കാർഷിക അവാർഡുകൾ കണ്ണൂരിന്
1444967
Thursday, August 15, 2024 1:48 AM IST
കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പിന്റെ കാർഷിക അവാർഡുകളിൽ നാലെണ്ണം കണ്ണൂർ ജില്ലയ്ക്ക്. പട്ടുവം അരിയിൽ കാക്കാമണി കെ. ബിന്ദുവിന് കർഷകതിലകം (ഒരു ലക്ഷം രൂപ) പുരസ്കാരവും നടുവിൽ പാറത്തറ വീട്ടിൽ അഗസ്റ്റിൻ തോമസിന് ക്ഷോണീസംരക്ഷണ അവാർഡും (50,000 രൂപ) ലഭിച്ചു. പ്രാഥമിക കാർഷിക വായ്പാസംഘത്തിനുള്ള പുരസ്കാരം അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിനും എഫ്പിഒയ്ക്കുള്ള പുരസ്കാരം മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിക്കും ലഭിച്ചതായി മന്ത്രി പി.പ്രസാദ് തിരുവനന്തപുരത്ത് അറിയിച്ചു.
ജില്ലാതല പുരസ്കാരങ്ങൾ
തദ്ദേശസ്ഥാപനത്തിനുള്ള അവാർഡ്- മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ-പയ്യന്നൂർ കൃഷിഭവൻ, നെൽക്കതിർ അവാർഡ്-കയരളം കീഴാലം പാടശേഖര സമിതി, കർഷകോത്തമ അവാർഡ്- ചെറുപുഴ തിരുമേനി മനയത്തുമാരിയിൽ ബേബി ജേക്കബ്, ജൈവകർഷകൻ- ചുങ്കക്കുന്ന് വെള്ളംമാക്കൽ ഹൗസിൽ വി.ജെ. മനോജ്, യുവകർഷക-അഴീക്കോട് ചെമ്മനശേരിപാറ ഷംന മൻസിലിൽ സി. ഷംന, ഹരിതമിത്ര-കൂത്തുപറമ്പ് നിർമലഗിരിയിലെ രാജൻ കുന്നുമ്പ്രോൻ, കർഷകജ്യോതി-പയ്യന്നൂർ വെള്ളൂർ കാങ്കോലൻ ഹൗസിൽ കെ. രവീന്ദ്രൻ, തേനീച്ച കർഷകൻ-കേളകം പാലാരിപറമ്പിൽ പി.ജി. പ്രഭാത്, ശ്രമശക്തി-ശ്രീകണ്ഠാപുരം കിഴക്കേപറമ്പിൽ ശരൺ, കൂൺകർഷകൻ- പുന്നാട് രമ്യ നിവാസിൽ എൻ.വി. രാഹുൽ, മികച്ച റസിഡന്റ്സ് അസോസിയേഷൻ-ഇടച്ചേരി റസിഡൻസ് അസോസിയേഷൻ, വിദ്യാഭ്യാസ സ്ഥാപനം- പേരാവൂർ തിരുവോണപ്പുറം മലബാർ ട്രെയിനിംഗ് കോളജ്, പച്ചക്കറി ക്ലസ്റ്റർ-കൂത്തുപറമ്പ് സുലഭ വെജിറ്റബിൾ ക്ലസ്റ്റർ, പോഷകത്തോട്ടം-മലപ്പട്ടം വിജിൽ ഭവനിൽ പി.പി. വിജയൻ, വിദ്യാർഥി- മേലൂർ ഗായത്രി വന്ദനത്തിൽ കെ.കെ. വിഷ്ണു, മൂല്യവർധിത മേഖലയിലെ കൃഷിത്തോട്ടം-പട്ടുവം കാവുങ്കൽ പൂമ്പാറ്റ കൃഷിത്തോട്ടം, മികച്ച കൃഷി അസിസ്റ്റന്റ്-കല്യാശേരി ബ്ലോക്കിലെ ബി. സുഷ, മികച്ച കൃഷി ഓഫിസർ-പയ്യന്നൂർ കൃഷിഭവനിലെ കെ.വി. ഷീന, മികച്ച കൃഷി അസിസ്റ്റന്റ്- കാങ്കോൽ ആലപ്പടമ്പ് കൃഷിഭവനിലെ എം. സന്ദീപ്.