ടിഎസ്എസ്എസ് ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും
1444398
Tuesday, August 13, 2024 1:48 AM IST
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ടിഎസ്എസ്എസ് ചെറിയഅരീക്കമല ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ചെറിയഅരീക്കമല പാരിഷ് ഹാളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഡയറക്ടർ ഫാ. ജോസഫ് പുതുമന അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഷിബു മാണി ആമുഖപ്രഭാഷണവും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി ജോജോ പുല്ലാട്ട് ഓഡിറ്റ് റിപ്പോർട്ടും, ആൻസി വെട്ടിക്കുഴി വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പഞ്ചായത്തംഗം ഷീജ ഷിബു, ടിഎസ്എസ്എസ് ചെമ്പേരി മേഖല സെക്രട്ടറി ജെസി തങ്കച്ചൻ, മേഖലാ കമ്മിറ്റി മെംബർ ഷീന ചാക്കോ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ആനി ജോസ്, ജോർജ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
എൽഎൽബി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഹാൻസി ബിനോ പനമടയ്ക്കലിനെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. മികച്ച വാർഡുകൾക്കുള്ള ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ യഥാക്രമം കുരിശുമല, പുളിമരംചീത്ത, കോട്ടക്കുന്ന് വാർഡുകൾക്കും മികച്ച അടുക്കളത്തോട്ടം, പൂന്തോട്ടം, എന്നിവയ്ക്കുള്ള കർഷക അവാർഡുകളും വിതരണം ചെയ്തു.