സ്വാതന്ത്ര്യദിന പ്രസംഗ മത്സരം സംഘടിപ്പിച്ചു
1444142
Monday, August 12, 2024 1:03 AM IST
പയ്യാവൂർ: ചെമ്പേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനയായ കാത്തലിക് എഡ്യുക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റിന്റെ (സീറ്റ്) ആഭിമുഖ്യത്തിൽ കഴിഞ്ഞ പതിനാലു വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന സ്വാതന്ത്ര്യദിന പ്രസംഗമത്സരം സംഘടിപ്പിച്ചു.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം സീറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ആൻഡ് ഹൈസ്കൂൾ, യുപി എന്നീ രണ്ടു വിഭാഗങ്ങളിലായി അറുപതോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
യുപി വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ വിദ്യാർഥിനി ആൻ തെരേസ തോമസ്, ചെമ്പേരി നിർമല യുപി സ്കൂൾ വിദ്യാർഥി ജുവൽ ജോസ്, പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ വിദ്യാർഥിനി അന്നാ മേരി സുനിൽ എന്നിവർ കരസ്ഥമാക്കി.
ഹയർ സെക്കൻഡറി ആൻഡ് ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി സിയാൻ മരിയ ഷാജി ഒന്നാം സ്ഥാനവും, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിത്യൻ സുനിൽ, നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വിദ്യാർഥിനി ലിയ മരിയ സണ്ണി എന്നിവരും കരസ്ഥമാക്കി.