ഓടംതോട്: കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. കണിച്ചാർ പഞ്ചായത്തിലെ ഓടംതോട് പള്ളിപ്പറമ്പ് നഗറിലെ ബാബുവിന്റെ വീടാണ് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്.
വീട് തകർന്നതിനെ തുടർന്ന് ഗ്രഹനാഥൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വീട് തകരുമെന്ന് തോന്നിയതോടെ വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം മുന്നോട്ടു പോയ ഉടനെ വീടിന്റെ മേൽക്കൂര ഉൾപ്പെടെ തകർന്നു വീഴുകയായിരുന്നു. വീട് പൂർണമായും തകർന്നടിഞ്ഞതോടെ ബാബുവും കുടുംബവും ദുരിതത്തിലായി.