ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ കണ്ണൂർ രൂപത കെസിവൈഎം
1442373
Tuesday, August 6, 2024 1:44 AM IST
പിലാത്തറ: പ്രകൃതിദുരന്തത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ കോളയാടും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങാകാൻ കണ്ണൂർ രൂപത കെസിവൈഎം പ്രവർത്തകർ. രൂപതയിലെ വിവിധ കെസിവൈഎം യൂണിറ്റുകളുടെ സഹായത്തോടെ മൂന്ന് കളക്ഷൻ സെന്ററുകളിലൂടെ സമാഹരിച്ച സാധനങ്ങൾ ദുരിതബാധിതർക്ക് എത്തിച്ച് നൽകി. കണ്ണൂർ രൂപതയുടെ വിവിധ ഇടവകകളിൽനിന്ന് സമാഹരിച്ച അവശ്യ വസ്തുക്കളുമായുള്ള യാത്ര പിലാത്തറ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
കെസിവൈഎം കണ്ണൂർ രൂപത പ്രസിഡന്റ് ഫെബിന ഫെലിക്സ് നേതൃത്വം നൽകിയ പരിപാടിയിൽ രൂപതാ ഭാരവാഹികൾ പങ്കെടുത്തു. പിലാത്തറയിലെ ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് റിയാസ്, സുഹൃത്ത് അബ്ദുൾ മുത്തലിബ് എന്നിവരാണ് സാധനങ്ങളെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കിയത്.