കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ കുഴഞ്ഞുവീണു മരിച്ചു. കോളയാട് സ്വദേശി കരുണാകരൻ (70) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി സെല്ലിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹതടവുകാർ ജയിൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടാണ് കരുണാകരൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തുന്നത്.