കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
1442088
Monday, August 5, 2024 1:56 AM IST
ഉദയഗിരി: കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഉദയഗിരി പഞ്ചായത്തിലെ നാലാം വാർഡിൽ അരിവിളഞ്ഞപൊയിൽ-മാമ്പൊയിൽ റോഡിലെ വെമ്പള്ളിപ്പടിക്ക് സമീപത്തെ റോഡിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്.
പുളിക്കൽ അശോകന്റെ കൃഷിസ്ഥലത്തേക്കാണ് റോഡ് ഇടിഞ്ഞ് കല്ലും മണ്ണും വീണത്. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണിത്.
റോഡ് തകർന്നതോടെ വാഹനയാത്ര അപ കടാവസ്ഥയിലാണ്. റോഡ് യാത്ര സുരക്ഷിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.