സ്വകാര്യ വ്യക്തി തോട് മണ്ണിട്ടു നികത്തി; വൃദ്ധദമ്പതികൾ കളക്ടർക്ക് പരാതി നൽകി
1442078
Monday, August 5, 2024 1:56 AM IST
ഉളിക്കൽ: വർഷങ്ങൾ പഴക്കമുള്ള തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി. വൃദ്ധദമ്പതികളുടെ കിണറും മുറ്റവും മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായെന്നും കാർഷിക വിളകൾ നശിച്ചെന്നും പരാതി. ഉളിക്കല്ലിലെ റിട്ട. ബാങ്ക് മാനേജർ ഇല്ലിക്കൽ ജോസ്, ഭാര്യ റിട്ട. അധ്യാപിക ത്രേസ്യാമ്മ എന്നിവരാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
വർഷങ്ങളായി ഇവിടെ താമസിച്ചുവരുന്ന ദമ്പതികളുടെ അതിരിനോടു ചേർന്ന് ഒഴുകി കൊണ്ടിരുന്ന തോട് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയെന്നാണു ആരോപണം.
തോട് നികത്തപ്പെട്ടതോടെ ഒഴികുയെത്തുന്ന മലിന ജലം കിണറ്റിൽ കലർന്ന് മലിനമായെന്നും റബർ അടക്കമുള്ള കാർഷിക വിളകൾ നശിക്കുകയുമാണെന്നാണു പരാതി. രോഗിയായ ത്രേസ്യാമ്മയും ഭർത്താവ് ജോസും മലിനജലം മുറ്റത്തും പറമ്പിലും കെട്ടിനിന്ന് കൊതുകു ശല്യവും കാരണം പകർച്ച വ്യാധി ഭീഷണിയാലാണെന്നും ഇവർ പറയുന്നു.