കാറിന്റെ ഡിക്കിയിൽ ഇരുന്ന് യാത്ര; അന്വേഷണം ആരംഭിച്ചു
1441964
Sunday, August 4, 2024 7:51 AM IST
കൂത്തുപറമ്പ്: മോട്ടോർവാഹന നിയമം ലംഘിച്ച് കാറിന്റെ ഡിക്കിയിൽ ഇരുന്ന് യുവാക്കളുടെ അപകടകമായ യാത്ര സംബന്ധിച്ച് കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ചെറുവാഞ്ചേരി ടൗണിലായിരുന്നു സംഭവം.
നിരന്തരം ഹോണടിച്ച് ഓടുന്ന കാറിന്റെ ഡിക്കി തുറന്നിട്ട് ഇരുന്ന് യുവാക്കൾ വീഡിയോ ചിത്രീകരണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണവം ഭാഗത്തേക്ക് രണ്ടു കാറുകളിലായി സഞ്ചരിച്ച യുവാക്കളുടെ സംഘത്തിലെ ഒരു കാറിലെ രണ്ടുപേരാണ് ഡിക്കിയിൽ ഇരുന്ന് വീഡിയോ ചിത്രീകരണം നടത്തിയത്. അരമണിക്കൂറിനു ശേഷം ഇവർ ചെറുവാഞ്ചേരി വഴി തിരിച്ചു പോകുകയുമായിരുന്നു.