തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ചംബരത്ത് പൂക്കോത്ത് നടയ്ക്ക് സമീപം പഴയ കെട്ടിടത്തിന്റെ ഒരുഭാഗം ദേശീയ പാതയിലേക്ക് തകർന്നു വീണു. ഇന്നലെ രാവിലെയുണ്ടായ ശക്തമായ മഴയിലാണ് ഇരുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത്.
അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. തകർന്ന കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ഏതുസമയവും വീണേക്കാമെന്ന നിലയിലാണ്. ഇത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. ബന്ധപ്പെട്ടവർ ഇടപെട്ട് ഇത് പൊളിച്ചു നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.