തയ്യൽ മെഷീൻ വിതരണം ചെയ്തു
1441960
Sunday, August 4, 2024 7:51 AM IST
പെരുമ്പടവ്: പെരുമ്പടവ് ഗാന്ധി സ്മാരക ഗ്രന്ഥാലയം ആൻഡ് വായനശാലയുടെയും കോഴിക്കോട് നാഷണൽ എൻജിഒ കോൺഫെഡറേഷൻ സിഎംഐയുടെയും ആഭിമുഖ്യത്തിൽ സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉനൈസ് എരുവാട്ടി ഉദ്ഘാടനം നിർവഹിച്ചു. 50 ശതമാനം സബ്സിഡിയോടുകൂടിയാണ് തയ്യൽ മെഷീൻ വിതരണം ചെയ്തത്. ഫാ. ജോസ് പ്രകാശ് സിഎംഐ അധ്യക്ഷത വഹിച്ചു. ഷാബു ആന്റണി, കെ.കെ. രാമചന്ദ്രൻ, സിബി വെള്ളാപ്പള്ളി, ജയ്സൺ പുത്തേട്ട്, പ്രവീൺ എന്നിവർ പ്രസംഗിച്ചു.