ഉന്നത വിജയികളെ അനുമോദിച്ചു
1441958
Sunday, August 4, 2024 7:51 AM IST
മടന്പം: മിൽമ കണ്ണൂർ ഡയറിയുടെ ആഭിമുഖ്യത്തിൽ മിൽമ ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുമുള്ള അനുമോദനം മിൽമയുടെ മടമ്പം ഡയറിയിൽ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഡയറി മാനേജർ ചന്ദ്രലാൽ ടി.ആർ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക് കാഷ് അവാർഡും ഉപഹാര സമർപ്പണവും നടത്തി.
വെൽഫെയർ കമ്മിറ്റി സെക്രട്ടറി കെ.പി. ജിനു, സിഐടിയു സെക്രട്ടറി കെ.കെ. മനോജ്, ഐഎൻടിയുസി സെക്രട്ടറി എം.ജെ. ജോൺ, അസിസ്റ്റന്റ് മാനേജർ അർബൻ ഭാസ്കർ, വെൽഫയർ കമ്മിറ്റി ട്രഷറർ വിജിലേഷ് എന്നിവർ പ്രസംഗിച്ചു.