ഇടിമിന്നൽ: വീടുകൾക്ക് നാശനഷ്ടം
1435592
Saturday, July 13, 2024 1:39 AM IST
മട്ടന്നൂർ: കനത്ത മഴയിലും ഇടിമിന്നലിലും രണ്ടു വീടുകളിൽ നാശനഷ്ടം. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കാനാട് കുഞ്ഞിക്കണ്ടിയിൽ സഹോദരങ്ങളായ എം.വി. രാജേഷും എം.വി. രാജീവനും താമസിക്കുന്ന വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.
രാജീവന്റെ ഭാര്യയും കുട്ടിയും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മെയിൻ സ്വിച്ച് കത്തി പൊട്ടിത്തെറിച്ചു. സർവീസ് വയർ കത്തിക്കരിഞ്ഞു. കിണറിന്റെ ആൾമറയ്ക്ക് വിള്ളൽ സംഭവിച്ചു. മോട്ടോൾ സ്വിച്ച് ബോർഡ്, ഫാൻ എന്നിവ കത്തിനശിച്ചു. കോൺക്രീറ്റ് ഭിത്തിക്കും വിള്ളൽ സംഭവിച്ചു.
തൊട്ടടുത്ത താമസിക്കുന്ന സഹോദരൻ എം.വി. രമേശന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഫാൻ, ടിവി എന്നിവയ്ക്കും കേടുപാടുകളുണ്ടായി. കീഴല്ലൂർ പഞ്ചായത്ത് അംഗം പി.കെ. ജിഷ, വില്ലേജ് അധികൃതർ എന്നിവർ വീടുകൾ സന്ദർശിച്ചു.