പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കയ്ണം: പോലീസ് അസോസിയേഷൻ
1435294
Friday, July 12, 2024 1:46 AM IST
കണ്ണൂർ: പോലീസിന്റെ ഡ്യൂട്ടിഭാരവും സ്റ്റേഷനുകളിലെ സ്റ്റാഫ് പാറ്റേണും കാലനുസൃതമായി പരിഷ്കരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കണമെന്ന് കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വാഹന പെരുപ്പം കൂടിയതിനാൽ ഗ്രേഡ് എസ്ഐമാർക്ക് വാഹന പരിശോധനയ്ക്കുള്ള അധികാരം നൽകണം, ബോംബ് സ്ക്വാഡിന് ആധുനിക ഉപകരങ്ങൾ ലഭ്യമാക്കുക, മൺസൂൺ കാലത്തെ വെള്ളിയാഴ്ച്ച പരേഡ് ഒഴിവാക്കുക, സ്വന്തമായി കെട്ടിടമില്ലാത്ത പിണറായി, മയ്യിൽ, മട്ടന്നൂർ എയർപോർട്ട് സ്വന്തമായി കെട്ടിടം നിർമിക്കണം തുടങ്ങി 27 ഇന ആവശ്യങ്ങൾ പ്രമയേത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ എഡിജിപി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി അഡീഷണൽ പോലീസ് സുപ്രണ്ട് കെ.വി. വേണുഗോപാൽ, തലശേരി എഎസ്പി ഷഹൻഷാ , എസിപിമാരായ എം കൃഷ്ണൻ, സിബി ടോം, സംസ്ഥാന ജോ. സെക്രട്ടറി എം.എം. അജിത്ത്കുമാർ, കെപിഒഎ സംസ്ഥാന ജോ. സെക്രട്ടറി പി. രമേശൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി.വി. രാജേഷ്, കെപിഒഎ ജില്ലാ സെക്രട്ടറി കെ. രാജേഷ് , കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം ഷൈജു മാച്ചാത്തി, ടി. പ്രജീഷ്, ഒ.വി. ജനാർദനൻ, ചെയർമാൻ വിജേഷ് ചെല്ലട്ടൻ, ജനറൽ കൺവീനർ പി. സുനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.