റോഡ് തകർന്ന പേരട്ട-കല്ലൻതോട് പ്രദേശം അധികൃതർ സന്ദർശിച്ചു
1435292
Friday, July 12, 2024 1:46 AM IST
ഇരിട്ടി: ജലജീവൻ മിഷൻ പദ്ധതി പൈപ്പിടലിന്റെ ഭാഗമായി ഉളിക്കൽ പഞ്ചായത്തിലെ പേരട്ട- കല്ലൻതോട് പ്രദേശത്തെ റോഡ് തകർന്ന പ്രദേശം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജിയും സംഘവും സന്ദർശിച്ചു. കഴിഞ്ഞ ദിവസം ദീപിക ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
മണ്ണ് ഒഴുകി പോയതോടെ റോഡിന്റെ ഇരുവശങ്ങളിലും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. രണ്ടുദിവസത്തിനുള്ളിൽ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.