വിജയോത്സവം സംഘടിപ്പിച്ചു
1435291
Friday, July 12, 2024 1:46 AM IST
കേളകം: കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ വിജയോത്സവം പരിപാടിയിൽ അനുമോദിച്ചു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് മാർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇഎഇ സ്കൂൾസ് കോർപറേറ്റ് മാനേജർഫാ. തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം നേടിയവരെ കേളകെ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ജില്ലാ പഞ്ചായത്തംഗം വി. ഗീത, സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ, വാർഡ്മെന്പർ സുനിത രാജു എന്നിവർ ആദരിച്ചു. വിവിധ സ്കോളർഷിപ്പ് നേടിയവരെയും പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ എയ്ഞ്ചൽ കുര്യാക്കോസിനെയും അനുമോദിച്ചു.എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്ക് പൂർവ വിദ്യാർഥി സംഘടനയായ ബെഞ്ച് മെഡലുകൾ സമ്മാനിച്ചു.
പ്രിൻസിപ്പൽ എൻ.ഐ. വർഗീസ്, മുഖ്യാധ്യാപകൻ എം.വി. മാത്യു, പിടിഎ പ്രസിഡന്റ് എം.പി. സജീവൻ, അന്പിള സജി, ഇ.പി.ഐസക്, ടി.ഷീന ജോസ്, സിസ്റ്റർ കെ.ജി. മേരി എന്നിവർ പ്രസംഗിച്ചു.