കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണം: ജോസ് പൂമല
1435280
Friday, July 12, 2024 1:46 AM IST
ഇരിട്ടി: കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നല്കാനുള്ള നഷ്ടപരിഹാര കുടിശിക ഉടൻ കൊടുത്തുതീർക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല. കണക്ക് എടുക്കുന്നതല്ലാതെ കർഷകർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നല്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് പൂമല. നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൽ വടക്കേൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ അബൂബക്കർ പൂക്കോത്ത്, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ജോയി വേളുപുഴ, രാജു കാക്കയങ്ങാട്, ബാബു മാങ്കോട്ട്, അലക്സാണ്ടർ കുഴിമണ്ണിൽ, ഭാസ്കരൻ പായം തുടങ്ങിയവർ പ്രസംഗിച്ചു.