പയ്യാവൂരിലെ അങ്കണവാടികൾ ഇനി അങ്കണ വായനശാലകളാകും
1434963
Wednesday, July 10, 2024 8:29 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ അങ്കണവായനശാലകളും നിലവിൽ വന്നു. കാട്ടിക്കണ്ടം അങ്കണവാടിയിൽ കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ആകെ 26 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ഓരോ അങ്കണവാടിയിലും അലമാരകളും, പുസ്തകങ്ങളും പദ്ധതിയിലൂടെ നൽകും. അങ്കണവാടികൾ കേന്ദ്രമാക്കി സ്ത്രീകളുടെ വായനാ കൂട്ടായ്മ രൂപീകരിച്ച് പുസ്തക വായന പ്രോൽസാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
ഇതിനായി ഓരോ അങ്കണവാടിയിലും അൻപത് പേരുടെ കൂട്ടായമയാണ് രൂപീകരിച്ച് മാസത്തിൽ ഒരു തവണ വായനാ അനുഭവങ്ങൾ പങ്കുവയ്ക്കും. വാർഡ് മെംബർ രജനി സുന്ദരൻ, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസൻ, മുൻ പഞ്ചായത്തംഗം ശിവദാസൻ തളിയിൽ, കെ.കൃഷ്ണൻകുട്ടി, വി.പി. റഹിയാനത്ത്, കെ.എൻ. കമലാക്ഷി, തങ്കമണി ശിവദാസൻ എന്നിവർ പ്രസംഗിച്ചു.