വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം
1434960
Wednesday, July 10, 2024 8:29 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തനോദ്ഘാടനം കലാസാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ജനാർദനൻ നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് വിജയകുമാർ ചാലിൽ, കൺവീനർ ബെറ്റി, ജോയിന്റ് കൺവീനർ തെരേസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വർണാഭമായ കലാപരിപാടികൾ അരങ്ങേറി.