ഒറ്റപ്ലാവിൽ കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ചു
1434957
Wednesday, July 10, 2024 8:28 AM IST
കൊട്ടിയൂര്‍: ഒറ്റപ്ലാവിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മാളിയേക്കൽ ജോയിയുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കശുമാവ് എന്നിവ നശിപ്പിച്ചു. ഏതാനും ആഴ്ചകളായി ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
കൃഷിയിടത്തിലെ വേലിയും കയ്യാലയും നിശിപ്പിച്ച ആനക്കൂട്ടം പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കാനായി സ്ഥാപിച്ച പൈപ്പുകളും തകർത്തു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാര്‍, ബാബു കാരിവേലില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.