മാവോയിസ്റ്റ് സാന്നിധ്യ മേഖലയിൽ പരിശോധന നടത്തി
1434523
Tuesday, July 9, 2024 1:34 AM IST
ഇരിട്ടി: ആറളം അയ്യൻകുന്ന് മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യമേഖലകളിൽ തണ്ടർബോൾട്ട്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടാംഘട്ട പരിശോധന നടത്തി. മാനന്തവാടി മക്കിമലിയിൽ വനമേഖേലയോട് ചേർന്ന ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യ പ്രദേശത്ത് കുഴിബോംബ് കണ്ടെത്തിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. പോലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കളിത്തട്ടുംപാറ, മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഉരുപ്പുംകുറ്റി മേഖലയിലും ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. മുന്പ് പലതവണകളായി മാവോയിസ്റ്റകൾഎത്തിയ വീടുകളിലും പരിസരമേഖലയിലും സംഘമെത്തി. മാവോയിസ്റ്റുകളുടെ സഞ്ചാരപാതകൾക്ക് സമീപമായി മറ്റുള്ളവരെ അപയാപ്പെടുത്താൻ കുഴിബോംബുകളോ സ്ഫോടക വസ്തുക്കളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന.