കെഎസ്എസ്പിഎ വരവേൽപ്പ് സമ്മേളനം നടത്തി
1434518
Tuesday, July 9, 2024 1:34 AM IST
ചെങ്ങളായി: സർക്കാർ ജീവനക്കാരുടെയും അധ്യാപകപരുടെയും ശന്പളം, പെൻഷൻ എന്നിവയുടെ പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാത്ത സർക്കാർ നടപടി വഞ്ചനാപരമാണെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സി. രാജൻ. കെഎസ്എസ്പിഎയിൽ പുതുതായി ചേർന്നവർക്ക് സ്വീകരണം നൽകി കൊണ്ട് ചെങ്ങളായി മണ്ഡലം സംഘടിപ്പിച്ച വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി. ചന്ദ്രാംഗദൻ, എം.പി. കുഞ്ഞിമൊയ്തീൻ, കെ. ദിവാകരൻ, ജോസ് അഗസ്റ്റിൻ, ഡോ. വി.എ. അഗസ്റ്റിൻ, പി.സി. മറിയാമ്മ, പി. സാമുവൽ, പി.പി. ഭാഗ്യലക്ഷ്മി, അനിൽ ബാബു, തോമസ് വടകര, ബാലകൃഷ്ണൻ, കുഞ്ഞാത്തു എന്നിവർ പ്രസംഗിച്ചു.