സർക്കാർ മേഖലയിലെ ക്രിട്ടിക്കൽ കെയർ സംവിധാനം വിപുലീകരിക്കണം: ഐഎപി
1425233
Monday, May 27, 2024 1:36 AM IST
കണ്ണൂർ: കുട്ടികളിലെ ഗുരുതരമായ രോഗങ്ങളെ പരിഗണിച്ച് സർക്കാർ മേഖലയിൽ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം വിപുലീകരിക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്.
ഐഎപി ക്രിട്ടിക്കൽ കെയർ വിഭാഗം കണ്ണൂരിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗവ.താലൂക്ക് ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗം ആരംഭിക്കണം. കുട്ടികളിലെ മരണവും ഗുരുതരാവസ്ഥ മൂലമുണ്ടാകുന്ന വൈകല്യങ്ങളും തടയാൻ ക്രിട്ടിക്കൽ കെയർ സംവിധാനത്തിനു സാധിക്കും. ആരോഗ്യപ്രവർത്തകർക്ക് മികച്ച രൂപത്തിലുള്ള ക്രിട്ടിക്കൽ കെയർ പരിശീലനം നൽകി ആരോഗ്യ പ്രവർത്തകരെ തീവ്ര പരിചരണത്തിന് സജ്ജമാക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഐഎപി ക്രിട്ടിക്കൽ കെയർ ചെയർപേഴ്സൺ ഡോ. സജിത് കേശവൻ അധ്യക്ഷത വഹിച്ചു.
ഡോക്ടർമാരായ ഷിജുകുമാർ, പ്രശാന്ത് പവിത്രൻ, നിർമൽ രാജ്,എം.കെ. നന്ദകുമാർ, പദ്മനാഭ ഷേണായ്, കെ.സി. രാജീവൻ, ആര്യാദേവി, ഒ.ജോസ്, എം.വിജയകുമാർ, എം.കെ. സന്തോഷ്,ടി.വി. പദ്മനാഭൻ, ദാമോദരൻ, ജോണി സെബാസ്റ്റ്യൻ, ജയകുമാർ, പുരുഷോത്തമൻ, കുഞ്ഞബ്ദുള്ള, സുഷമ, ജയഗോപാൽ, ഊർമിള, അജിത് മേനോൻ,അരുൺ അഭിലാഷ്,മൃദുല ശങ്കർ, സുഹാസ്, സുൽഫിക്കർ അലി, ആഷ്ലി, ശ്വേത എന്നിവർ പ്രസംഗിച്ചു.
വെല്ലൂർ മെക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോ. എബോറ ജേക്കബ്, ഡോ ടി.കെ. കവിത, ഡോ. ശില്പ ഏബ്രഹാം, ഡോ. എം. പി. ജയകൃഷ്ണൻ, ഡോ. രക്ഷയ് ഷെട്ടി, ഡോ. ഷീജ സുഗുണൻ, ഡോ. അബ്ദുറഉൗഫ്, ഡോ സതീഷ് കുമാർ, ഡോ. ഷിജുകുമാർ, ഡോ. സെബാസ്റ്റ്യൻ, ഡോ. മഞ്ജുള എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.