മാതൃദിനവും നഴ്സസ് ഡേയും ആചരിച്ചു
1425228
Monday, May 27, 2024 1:36 AM IST
മടമ്പം: കോരള കാത്തലിക്ക് വുമൺസ് അസോസിയേഷൻ മടന്പം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാതൃദിനവും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു. വികാരി ഫാ. സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു.
സ്വവംശ വിവാഹനിഷ്ഠ പാലിച്ച അമ്മമാരെയും 80 വയസുകഴിഞ്ഞ അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. നഴ്സുമാർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വുമൺസ് അസോസിയേഷൻ പ്രസിഡന്റ് മേഴ്സി ജയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നെറ്റ് മോൾ സൈമൺ, വൈസ് പ്രസിഡന്റ് ബിൻസി ഷിബു, ജോ.സെക്രട്ടറി മിനിസജി, ട്രഷറർ ആനീസ് ഡൊമനിക് എന്നിവർ പ്രസംഗിച്ചു.