മെഡിക്കൽ ക്യാമ്പും വൃക്കരോഗ ബോധവത്കരണവും നടത്തി
1425226
Monday, May 27, 2024 1:36 AM IST
പയ്യാവൂർ: ഇരിട്ടി അമല ആശുപത്രിയും പയ്യാവൂർ ഹരിത ഫാർമേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും വൃക്കരോഗ ബോധവത്കരണ ക്ലാസും പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഹാളിൽ നടന്നു. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് സി.പി. ജോസ് അധ്യക്ഷത വഹിച്ചു.
വൃക്കരോഗം, അസ്ഥിരോഗം, ചർമരോഗം, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണയിച്ചു.
പയ്യാവൂർ പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.