ഏഴിമല നാവിക അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡ് ഇന്ന്
1424712
Saturday, May 25, 2024 1:32 AM IST
ഏഴിമല: ഇന്ത്യൻ നേവൽ അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ നേവിയുടെ പരേഡ് ഗ്രൗണ്ടിൽ നടക്കും. മുഖ്യാതിഥി വ്യോമസേന മേധാവി വിവേക് റാം ചൗധരി പരേഡിൽ സല്യൂട്ട് സ്വീകരിക്കും. ഇത്തവണ ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പത്ത് കേഡറ്റുകൾ പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ നേവിയിൽ 23-ാമത് ബിരുദദാന ചടങ്ങ് നടത്തി.106 ഇന്ത്യൻ നേവൽ അക്കാഡമി കോഴ്സിലെ 103 മിഡ്ഷിപ്പ്മാൻമാർക്ക് അവരുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് എഐസിടിഇ ചെയർമാൻ പ്രഫ. ഡോ. ടി.ജി. സീതാറാം ബിടെക് ബിരുദം നൽകിയത്.
ഇന്ത്യൻ നേവൽ അക്കാദമി വൈസ് കമാൻഡന്റ് അഡ്മിറൽ വിനീത് മക്കാർട്ടി, പ്രിൻസിപ്പൽ റിയർ അഡ്മിറൽ രാജ്വീർ സിംഗ്, റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ഡെപ്യൂട്ടി കമാൻഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ മുതിർന്ന ഉദ്യോഗസ്ഥർ, ഓഫീസർ ഇൻസ്ട്രക്ടർമാർ, പ്രൊഫഷണൽ കേഡർ ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.