കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പേരാവൂർ സ്വദേശി മരിച്ചു
1424694
Friday, May 24, 2024 11:34 PM IST
പേരാവൂർ: കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പേരാവൂർ സ്വദേശി മരിച്ചു. വെള്ളർവള്ളിയിലെ വെമ്പള്ളിയിൽ ജോസഫ്-അന്നമ്മ ദന്പതികളുടെ മകൻ ആൽബിൻ ജോസഫ് (51) ആണ് മരിച്ചത്.
വ്യാഴാഴ്ച അർധരാത്രി 12.30 ഓടെ കുവൈറ്റ് ഹവല്ലിയിലായിരുന്നു അപകടം. മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (എംഇഡബ്ല്യു) ജീവനക്കാരനായിരുന്ന ആൽബിൻ രാത്രി ഡ്യൂട്ടിയ്ക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച കുടുംബസമ്മേതം പുറത്തുപോയി വന്നശേഷം ജോലിക്ക് പോയതാണ്.
ജോലി സമയം കഴിഞ്ഞ് രാവിലെ തിരികെ എത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മരണവിവരമറിയുന്നത്. ഭാര്യ: ബിന്ദു. മക്കൾ: അന്ന, ആൻ മേരി, ആൻഡ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ട്.