പൊന്ന്യം പാലത്തും പുലിപ്പേടി; കാൽപ്പാടുകൾ പതിഞ്ഞു
1424546
Friday, May 24, 2024 1:28 AM IST
മാഹി: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം പാലം പരിസരത്തും പുലിയെ നേരിട്ട് കണ്ടതായി പ്രദേശത്തെ യുവാവ് പറഞ്ഞതോടെ ഇവിടെ പുലിപ്പേടിയിലായി. അന്തോളി ഹൗസിൽ ശ്രീജേഷ് ബാബുവാണ് തന്റെ വീടിന് സമീപത്തുകൂടി കൂറ്റൻ ജീവി കടന്നു പോകുന്നത് കണ്ടത്.
ബഹളം വച്ചപ്പോൾ ജീവി ഓടി മറഞ്ഞതിനാൽ മറ്റുള്ള ആൾക്കാർ കണ്ടില്ല. ജീവിയുടെ കാൽപ്പാടുകൾ ആഴത്തിൽ പതിഞ്ഞത് കാണപ്പെട്ടു. സമീപ പ്രദേശമായ ചമ്പാട് മനയത്ത് വയലിലും പുലിയെ കണ്ടതായി ഒരു മാസം മുൻപ് അഭ്യൂഹം ഉണ്ടായിരുന്നു. പ്രദേശത്തെ തെരുവു നായകൾ ഒഴിഞ്ഞു പോകുന്നുമുണ്ട്.