ഗൃഹനാഥൻ പാമ്പു കടിയേറ്റു മരിച്ചു
1416974
Wednesday, April 17, 2024 10:08 PM IST
പെരിങ്ങോം: കൃഷിപ്പണിക്കിടെ പോത്താംകണ്ടത്ത് ഗൃഹനാഥൻ പാമ്പു കടിയേറ്റു മരിച്ചു. വേട്ടുവക്കുന്നിലെ കല്ലേൻ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കൂലിപ്പണിക്കിടെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ കൃഷ്ണകുമാറിനെ ഉടൻ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പെരിങ്ങോം സമുദായ ശ്മശാനത്തിൽ. ഭാര്യ: ഷിജി. മക്കൾ: കിരൺ, സൂര്യകൃഷ്ണ.