മയ്യിൽ: കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. പാവന്നൂർമെട്ട ഐടിഎം കോളജിന് സമീപത്തെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി പ്രജീഷ (35)യാണ് മരിച്ചത്.
ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരണം. ചൊവ്വാഴ്ച രാവിലെ പത്തോടെ മകൾ അലൈനയെ അങ്കണവാടിയിൽ വിട്ട് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പെരുവങ്ങൂർ ഗോപാലൻ സ്മാരക വായനശാലയ്ക്ക് സമീപത്തായിരുന്നു അപകടം. മയ്യിലെ ഓട്ടോ ടാക്സി ഡ്രൈവർ കെ. ബിജുവിന്റെ ഭാര്യയാണ്.