മ​ധ്യ​വ​യ​സ്ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, April 17, 2024 10:08 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ എ​ൻ​എ​സ് ടാ​ക്കി​സി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ഹോം ​ന​ഴ്സാ​യി എ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. കു​ട​ക് മ​ടി​ക്കേ​രി സ്വ​ദേ​ശി പെ​മ്മ​ൺ​ടാ എ​സ്.​വ​ല്ലി​പ്പ(54)​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടി​ന് മു​ൻ​വ​ശ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 13നാ​ണ് പെ​മ്മ​ൺ‌​ടാ ഹോം ​ന​ഴ്സാ​യി വീ​ട്ടി​ലെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പെ​മ്മ​ൺ​ടാ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് മ​ട​ങ്ങി പോ​യ ശേ​ഷ​മാ​ണ് പെ​മ്മ​ൺ​ടാ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ​

മൃ​ത​ദേ​ഹം ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ടി​ക്കേ​രി​യി​ലെ സോ​മ​യ്യ- ക​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​ജ്യോ​തി. മ​ക്ക​ൾ:​സു​ധി, അ​ഭി​ഷേ​ക്.