മട്ടന്നൂരിൽ എട്ടിടങ്ങളിൽ തീപിടിത്തം
1416730
Tuesday, April 16, 2024 7:15 AM IST
മട്ടന്നൂർ: വേനൽ ചൂട് ശക്തമായതിനൊപ്പം മട്ടന്നൂർ മേഖലയിൽ തീപിടിത്തം വ്യാപകമായി. കഴിഞ്ഞ ദിവസം മട്ടന്നൂർ മേഖലയിലെ എട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. നടുവനാട്, കിളിയങ്ങാട്, മരുതായി നാലാങ്കേരി, കൊതേരി, വെള്ളിയാം പറമ്പ്, നായാട്ടുപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഉണങ്ങി കിടക്കുന്ന അടിക്കാടുകൾക്കാണ് തീപിടിച്ചത്.
വെള്ളിയാംപറമ്പിൽ കിൻഫ്രയ്ക്കായി ഏറ്റെടുത്ത സ്ഥലത്തും കൊതേരിയിൽ തെങ്ങിനുമാണ് തീപിടിച്ചത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നു അഗ്നിശമന വിഭാഗമെത്തി തീ അണയ്ക്കുകയായിരുന്നു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് മണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തിയത്.
ഉണങ്ങിയ പുല്ലിന് തീപിടിച്ച് ഉടൻ തന്നെ അഗ്നിശമന വിഭാഗമെത്തി തീ പടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ കഴിയുന്നതിനാൽ വലിയ നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയാണ്. സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിശമന വിഭാഗമാണ് തീയണച്ചത്.