പാരിഷ് ഹാൾ കൂദാശ ചെയ്തു
1416722
Tuesday, April 16, 2024 7:15 AM IST
ശ്രീകണ്ഠപുരം: നെടുവാലൂർ ബെഥേൽ മാർത്തോമ്മാ ഇടവകയിൽ പണിപൂർത്തീകരിച്ച ബെഥേൽ മാർത്തോമ്മാ പാരിഷ് ഹാൾ കൂദാശ ചെയ്തു. മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ കൂദാശ കർമം നിർവഹിച്ചു.
പൊതുസമ്മേളനം ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ ഉദ്ഘാടനം ചെയ്തു.
സജീവ് ജോസഫ് എംഎൽഎ, ഇടവക വികാരി റവ.സി.എം ഷാജി, ഇടവകാംഗം റവ. ഡോ.സബു ഫിലിപ്പ്, നെടുമുണ്ട ലത്തീൻ ഇടവക വികാരി ഫാ.വിൽസൺ, കണ്ണൂർ ഇടവക വികാരി ഫാ.നോബിൾ മാത്യു, ഭദ്രാസന കൗൺസിൽ അംഗം ഐബിൻ ജേക്കബ്, ഇടവക ട്രസ്റ്റി കെ.ടി ഏബ്രഹാം, സെക്രട്ടറി ജെൻസൺ ഷാജി, സജി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.