അകാലത്തിൽ വിടചൊല്ലിയ ജോബിറ്റിന് നാടിന്റെ അന്ത്യാഞ്ജലി
1416476
Sunday, April 14, 2024 7:44 AM IST
ചെമ്പേരി: മിഡിലാക്കയത്ത് വെളളിയാഴ്ച സൈക്കിൾ അപകടത്തിൽ മരിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥി വെണ്ണായപ്പിള്ളിൽ ജോബിറ്റ് ജോസഫിന് പ്രദേശവാസികൾ ഒന്നടങ്കം കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയർപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം നേതൃത്യം നൽകി.
തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ.ആന്റണി മുതുകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ, വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യാസിനികൾ,സഹപാഠികൾ, അധ്യാപകർ,നാട്ടുകാർ തുടങ്ങി ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി.