കീഴൂർകുന്നിൽ കെഎസ്ടിപി റോഡിൽ ഗർത്തം; അപകട മന്നിറിയിപ്പുമായി നാട്ടുകാർ
1416475
Sunday, April 14, 2024 7:44 AM IST
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ കെഎസ്ടിപി റോഡിൽ കീഴൂരിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. കീഴൂർ കുളം ബസ്റ്റോപ്പിന് സമീപത്താണ് ഗർത്തം രൂപപ്പെട്ടത്. അടുത്തിടെ രണ്ട് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്.
ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് പോകുമ്പോൾ റോഡിന്റെ ഇടതുവശത്താണ് കുഴി. ആദ്യം ഒരു ചെറു ദ്വാരമായിരുന്നെങ്കിൽ പിന്നീടത് വലിയ ഗർത്തമായി രൂപപ്പെട്ടു. ഇപ്പോൾ ഗർത്തത്തിന് ചുറ്റും കമ്പുകൾ സ്ഥാപിച്ചും ചുമപ്പ് തുണിയുംകൊണ്ട് മുന്നറിയിപ്പ് സൂചനയും നൽകിയിരിക്കുകയാണ് നാട്ടുകാർ.
കോടികൾ മുടക്കി നിർമിച്ച കെഎസ്ടിപി റോഡിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ നിർമാണ ഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് ഗർത്തം രൂപപെടാൻ കാരണം എന്നാണ് നാട്ടുകാരുടെ പക്ഷം.