ചാലയിൽ അഞ്ചേക്കർ വയൽ കത്തി നശിച്ചു
1416471
Sunday, April 14, 2024 7:44 AM IST
കണ്ണൂർ: ചാല ബൈപാസിൽ ബേബി മെമ്മോറിയൽ ആശുപത്രിക്കു സമീപമുണ്ടായ തീപിടിത്തതിൽ അഞ്ചേക്കർ വയൽ കത്തി നശിച്ചു. ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു തീപിടിത്തം.
കണ്ണൂർ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ അഫ്സലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ നിതീഷ്, ജോമി, രാഗിൻ, ഡ്രൈവർ നസീർ എന്നിവരടങ്ങിയ സംഘം മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.