സമയത്തെ ചൊല്ലിയുണ്ടായ തർക്കം; ബസ് അടിച്ചുതകർത്ത രണ്ട് പേർക്കെതിരേ കേസ്
1416468
Sunday, April 14, 2024 7:44 AM IST
കണ്ണൂർ: സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബസ് അടിച്ച് തകർത്ത സംഭവത്തിൽ രണ്ട് പേർക്കെതിരേ കേസ്. റംസീനാസ് എന്ന ബസ് ഡ്രൈവർ അൻവർ, ക്ലീനർ സഹീർ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം മുനീശ്വരൻ കോവിൽ പരിസരത്താണ് സംഭവം. ബസിന്റെ സമയത്തെ ചൊല്ലിയുള്ള വാക്ക് തർക്കത്തെ തുടർന്ന് പ്രതികൾ പരാതിക്കാരനായ സരിത്തിനെ ചീത്തവിളിക്കുകയും സരീത്ത് ഓടിച്ച ബസിന്റെ ഗ്ലാസ് ചില്ലുകൾ അടിച്ച് തകർത്തെന്നുമാണ് പരാതി.