ചീങ്കണ്ണിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
1416032
Friday, April 12, 2024 10:34 PM IST
ആറളം ഫാം: ചീങ്കണ്ണിപ്പുഴയിലെ വളയഞ്ചാൽ ഭാഗത്ത് യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു- 28) ആണ് മരിച്ചത്. അപസ്മാര രോഗിയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപസ്മാരം പിടിപ്പെട്ടതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഷാജി-പരേതയായ ലത ദന്പതികളുടെ മകനാണ്. സഹോദരി: കീർത്തന.