കെ. സുധാകരൻ മലയോരത്ത്
1415866
Friday, April 12, 2024 12:44 AM IST
കരുവഞ്ചാൽ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പര്യടനം ഇന്ന് മലയോരത്തായിരുന്നു. കരുവഞ്ചാലിൽ പര്യടന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര, കേരള ഭരണകൂടങ്ങൾ മത്സരിക്കുകയാണെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു.
വായാട്ടുപറമ്പ വിളക്കന്നൂർ, താവു കുന്ന് കവല, നടുവിൽ, മണ്ഡളം,പുലിക്കുരുമ്പ , കനകക്കുന്ന്,പൊട്ടൻ പ്ലാവ്, മണ്ണം കുണ്ട്, വലിയ അരിക്കമല ,മിഡിലാക്കയം ,ചെറിയ അരിക്ക മല,നെല്ലിക്കുറ്റി പൂപ്പറമ്പ്, എരുവേശി, മുയിപ്ര, ചെമ്പേരി , പുറഞ്ഞാൺ,കരയാത്തും ചാൽ ,ചെമ്പന്തൊട്ടി, കണ്ണാടിപ്പാറ,കൊളത്തൂർ, ചുഴലി എന്നിവിടങ്ങളിലെ പര്യടനശേഷം ചാലിൽ വയലിൽ സമാപിച്ചു. സജീവ് ജോസഫ് എംഎൽഎ, പി.ടി. മാത്യു, ടി.എൻ.എ. ഖാദർ, കെ.സി. വിജയൻ, തോമസ് വക്കത്താനം, ഡോ.കെ.വി. ഫിലോമിന, വർഗീസ് വയലാ മണ്ണിൽ ,ബേബി തോലാനി, റിജിൽ മാക്കുറ്റി, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി ,ടോമി കുമ്പിടിയാമാക്കൽ, എ.ഡി.യ സാബൂസ് ,ജോസ് വട്ടമല തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
എം.വി.ജയരാജൻ
ഇരിക്കൂറിൽ
ഇരിക്കൂർ മണ്ഡലത്തിലായിരുന്നു കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ പ്രചാരണം. രാവിലെ എട്ടിന് പേരട്ടയിലാണ് പര്യടനം ആരംഭിച്ചത്. കാഞ്ഞിരക്കൊല്ലിയിൽ നൽകിയ സ്വീകരണത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്ന ചിറ്റാരിൽ കോളനിയിലെ പി.ഡി. രാജനെ എം.വി. ജയരാജൻ ചുവപ്പ് ഹാരമണിയിച്ചു.
രാത്രിയോടെ സ്ഥാനാർഥി പര്യടനം ഇരിക്കൂർ ചേടിച്ചേരിയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ അഡ്വ. എ.ജെ. ജോസഫ്, സജി കുട്ട്യാനിമറ്റം, ജോസ് ചെമ്പേരി, പി.വി. ഗോപിനാഥ്, എം.സി. രാഘവൻ, എം. കരുണാകരൻ, വി.വി. സേവി, പി.കെ. മധുസൂദനൻ, താജുദ്ധീൻ മട്ടന്നൂർ, ടി.എം. ജോഷി, കെ.ടി. അനിൽ കുമാർ, സാജു സേവ്യർ, എം.സി. ഹരിദാസൻ, കെ.കെ. രത്നകുമാരി, പി.വി. ശോഭന, എം. വേലായുധൻ, പി. പ്രകാശൻ, പി. മാധവൻ, വി.പി. മോഹനൻ, കെ. ജനാർദ്ദനൻ, എം. ബാബുരാജ്, കെ. ശ്രീജിത്ത്, കെ.ജി. ദിലീപ്, ടി.കെ. വത്സലൻ, ജോസഫ് പരത്തനാൽ, വി.പി. വിബിന, കോമള ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു.
സി. രഘുനാഥ് മട്ടന്നൂരിൽ
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ് മട്ടന്നൂർ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് കൂടാളിയിൽ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരത്ത് കൊതേരി അധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് രാജീവൻ സി.വി സ്വാഗതം പറഞ്ഞു.ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ കാരാട്ട്, മട്ടന്നൂർ നഗരസഭ കൗൺസിലർ എ . മധുസൂദനൻ , ബിജെപി ജില്ലാ കമ്മിറ്റി അംഗം പി.കെ. രാജൻ, മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഇ. നാരായണൻ, കൂടാളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രൂപേഷ് , മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് മാധുരി, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കുംഭം, ചാലോട്, മുട്ടന്നൂർ നായാട്ടുപാറ, ഒളപ്പ കൊടോളിപ്രം, കല്ലൂർ. ഇല്ലം ഭാഗം, ഉരുവച്ചാൽ, ആയിത്തറ , ആയിത്തറ മമ്പറം , മാലൂർ സിറ്റി, തൃക്കടാരിപ്പൊയിൽ, ആലച്ചേരി, ബേക്കളം, നെടുംപൊയിൽ, എടയാർ, കണ്ണവം തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തിയതിനുശേഷം ചിറ്റാരിപ്പറമ്പിൽ സമാപിച്ചു. സമാപന സമ്മേളനം നളിൻ കുമാർ കട്ടീൽ എംപി ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, കൂട്ട ജയപ്രകാശ്, സി. ബാബു തുടങ്ങിയവർ സംസാരിച്ചു.