ക​ണ​ക്കെ​ടു​പ്പു​മാ​യി മു​ന്ന​ണി​ക​ൾ
Thursday, April 11, 2024 1:55 AM IST
ക​ണ്ണൂ​ർ: പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ പു​തി​യ വോ​ട്ട​ർ​മാ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പാ​ർ​ട്ടി​ക​ൾ. ജി​ല്ല​യി​ലെ 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 62,720 പു​തി​യ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ത​ളി​പ്പ​റ​ന്പ്, ഇ​രി​ക്കൂ​ർ, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ർ, ധ​ർ​മ​ടം, മ​ട്ട​ന്നൂ​ർ, പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 38,721 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​വു​ണ്ട്. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​യ്യ​ന്നൂ​രി​ൽ 4196 പേ​രും ക​ല്യാ​ശേ​രി​യി​ൽ 5598 പേ​രും പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ത​ല​ശേ​രി​യി​ൽ 6107 വോ​ട്ട​ർ​മാ​രും കൂ​ത്തു​പ​റ​ന്പി​ൽ 8078 വോ​ട്ട​ർ​മാ​രും വ​ർ​ധി​ച്ചു. പു​തു​ക്കി​യ പ​ട്ടി​ക വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വോ​ട്ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ഓ​രോ ബൂ​ത്ത് ത​ല​ങ്ങ​ളി​ലു​ള്ള ക​ണ​ക്കെ​ടു​പ്പാ​ണ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് മു​ന്ന​ണി​ക​ൾ ഇ​പ്പോ​ൾ. ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യ​മ​സ​ഭാ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​നെ തു​ണ​യ്ക്കു​മോ, അ​തോ 2019 ലെ ​റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് മ​റി​ക​ട​ക്കു​മോ, ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​ക്കാ​വു​മോ..​ക​ണ്ണൂ​ർ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ​ മ​ണ്ഡ​ല​ങ്ങ​ളു​ടെ ഒ​ര​വ​ലോ​ക​നം.

ത​ളി​പ്പ​റ​ന്പ്

പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ത​ളി​പ്പ​റ​ന്പി​ൽ 2,21,295 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 7434 പു​തി​യ വോ​ട്ട​ർ​മാ​രാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ എം.​വി. ഗോ​വി​ന്ദ​ന്‍ വി​ജ​യി​ച്ചെ​ങ്കി​ലും 2016ൽ ​എം​എ​ൽ​എ​യാ​യി​രു​ന്ന സി​പി​എ​മ്മി​ലെ ജ​യിം​സ് മാ​ത്യു നേ​ടി​യ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു. ജ​യിം​സ് മാ​ത്യു 40617 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ 22689 ആ​ണ് എം.​വി. ഗോ​വി​ന്ദ​ന് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം. യു​ഡി​എ​ഫ് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ ര​ണ്ടാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ അ​ധി​കം നേ​ടി. 2016ല്‍ 14,742 ​വോ​ട്ടു​ക​ള്‍ നേ​ടി​യ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞ​ണ 13,058 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​ടെ 725 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16735 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫ് നേ​ടി​യി​രു​ന്നു.

ഇ​രി​ക്കൂ​ർ

ഇ​രി​ക്കൂ​റി​ൽ 4128 പു​തി​യ വോ​ട്ട​ർ​മാ​ര​ട​ക്കം 1,97,680 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 10010 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ​ജീ​വ് ജോ​സ​ഫ് വി​ജ​യി​ച്ച​ത്. 2016ൽ ​കോ​ൺ​ഗ്ര​സി​ലെ കെ.​സി. ജോ​സ​ഫ് നേ​ടി​യ 9647 എ​ന്ന ഭൂ​രി​പ​ക്ഷം സ​ജീ​വ് ജോ​സ​ഫ് മ​റി​ക​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് 76764 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ലെ സ​ജി കു​റ്റി​യാ​നി​മ​റ്റം 66754 വോ​ട്ടും നേ​ടി. 2016ല്‍ 72548 ​വോ​ട്ടാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് 37320 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് 8608 ആ​യി കു​റ​ഞ്ഞി​രു​ന്നു. 2016ല്‍ 8294 ​വോ​ട്ടു​ക​ള്‍ നേ​ടി​യ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത്. 7825 വോ​ട്ടു​ക​ളാ​ണ്.

അ​ഴീ​ക്കോ​ട്

അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ1,85,094 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്, ഇ​തി​ൽ 5999 പേ​ർ പു​തി​യ​താ​ണ്. ലീ​ഗി​ലെ കെ.​എം. ഷാ​ജി​യെ 6141 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സി​പി​എ​മ്മി​ലെ കെ.​വി. സു​മേ​ഷ് മ​ണ്ഡ​ലം പി​ടി​ക്കു​ക​യാ​യി​രു​ന്നു. 2016ൽ ​ഷാ​ജി​യു​ടെ ഭൂ​രി​പ​ക്ഷം 2287 ആ​യി​രു​ന്നി​ട​ത്ത് സു​മേ​ഷ് 6141 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ര​ഞ്ജി​ത്ത് 15741 വോ​ട്ടു​ക​ള്‍ നേ​ടി. ബി​ജെ​പി​ക്ക് 2016നെ​ക്കാ​ള്‍ 1361 വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടാ​നാ​യി​രു​ന്നു. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് 21857 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 8456 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു.

ക​ണ്ണൂ​ർ

പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം 5563 ന​വാ​ഗ​ത​ര​ട​ക്കം 1,78,732 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ത​ന്‍റെ ത​ന്നെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ച്ചാ​ണ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ത​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ‍​ണ വി​ജ​യി​ച്ച​ത്. ക​ട​ന്ന​പ്പ​ള്ളി 60313 വോ​ട്ടും യു​ഡി​എ​ഫി​ലെ സ​തീ​ശ​ന്‍ പാ​ച്ചേ​നി 58568 വോ​ട്ടും നേ​ടി. 1745 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ക​ട​ന്ന​പ്പ​ള്ളി​യു​ടേ​ത്. 2016ല്‍ ​ഭൂ​രി​പ​ക്ഷം 1196 ആ​യി​രു​ന്നു. 2016ല്‍ 54345 ​വോ​ട്ടു​ക​ളാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. 2016ല്‍ 11656 ​വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​ട​ത്ത് ക​ഴി​ഞ്ഞ ത​വ​ണ11581 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​ക്ക് കി​ട്ടി​യ​ത്. ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് 23423 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് 299 ആ​യി കു​റ​ഞ്ഞി​രു​ന്നു.

ധ​ർ​മ​ടം

കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടീ രൂ​പീ​ക​ര​ണം ന​ട​ന്ന പാ​റ​പ്രം ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്‍റെ ത​ന്നെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ച്ചാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ചു ക​യ​റി​യ​ത്. 2016ല്‍ ​നേ​ടി​യ 36905 എ​ന്ന ഭൂ​രി​പ​ക്ഷം പി​ണ​റാ​യി 50123ലേ​ക്കാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. പി​ണ​റാ​യി വി​ജ​യ​നും സി. ​ര​ഘു​നാ​ഥും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. അ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി. ​ര​ഘു​നാ​ഥ് ലോ​ക്സ​ഭ​യി​ലേ​ക്ക് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന് 95522 വോ​ട്ടും ര​ഘു​നാ​ഥി​ന് 45399 വോ​ട്ടു ല​ഭി​ച്ചു. ബി​ജെ​പി​യു​ടെ സി.​കെ. പ​ദ്മ​നാ​ഭ​ന്‍ 14623 വോ​ട്ടും നേ​ടി. 2016ല്‍ ​ഇ​ത് യ​ഥാ​ക്ര​മം 87329 ഉം 50424 ​ഉം 12763മാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 4099 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മെ​ന്ന​ത് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് 49180 ആ​ക്കി ഉ​യ​ര്‍​ത്തി​യി​രു​ന്നു. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം 5,774 പു​തി​യ വോ​ട്ട​ർ​മാ​രു​ൾ​പ്പെ​ട 1,99,115 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്

മ​ട്ട​ന്നൂ​ർ

സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്ക് കോ​ട്ട​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,95,388 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത് ഇ​തി​ൽ 5143 വോ​ട്ട​ർ​മാ​ർ പു​തി​യ​താ​ണ്. 2021ൽ ​കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യും ഇ​പ്പോ​ൾ വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ സി​പി​എ​മ്മി​ലെ കെ.​കെ. ശൈ​ല​ജ വി​ജ​യി​ച്ച​ത്. 60963 വോ​ട്ടു​ക​ളാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. 2016ൽ ​വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ ഇ.​പി. ജ​യ​രാ​ജ​ന്‍റെ പേ​രി​ലു​ള്ള 43381 എ​ന്ന ഭൂ​രി​പ​ക്ഷ റി​ക്കാ​ര്‍​ഡാ​ണ് കെ.​കെ. ശൈ​ല​ജ തി​രു​ത്തി​യ​ത്. കെ.​കെ. ശൈ​ല​ജ 96129 വോ​ട്ടും യു​ഡി​എ​ഫി​ലെ ഇ​ല്ലി​ക്ക​ല്‍ അ​ഗ​സ്തി 35166 വോ​ട്ടും നേ​ടി. ബി​ജെ​പി​യി​ലെ ബി​ജു ഏ​ള​ക്കു​ഴി 18223 വോ​ട്ട് നേ​ടി. 2016ല്‍ ​എ​ല്‍​ഡി​എ​ഫി​ന് 84030 വോ​ട്ടും യു​ഡി​എ​ഫി​ന് 40649 വോ​ട്ടും ബി​ജെ​പി​ക്ക് 18620 വോ​ട്ടു​മാ​യി​രു​ന്നു കി​ട്ടി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ല്‍ ഭൂ​രി​പ​ക്ഷം. അ​വ യ​ഥാ​ക്ര​മം 7488, 33272 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു.

പേ​രാ​വൂ​ർ

സ​ണ്ണി ജോ​സ​ഫ് 3352 വോ​ട്ടു​ക​ള്‍​ക്കാ​ണ് ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ സി​പി​എ​മ്മി​ലെ സ​ക്കീ​ര്‍ ഹു​സൈ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ​ണ്ണി ജോ​സ​ഫ് 66706 വോ​ട്ടും സി​പി​എ​മ്മി​ലെ സ​ക്കീ​ര്‍ ഹു​സൈ​ന്‍ 63354 വോ​ട്ടും ബി​ജെ​പി​യി​ലെ സ്മി​ത ജ​യ​മോ​ഹ​ന്‍ 9155 വോ​ട്ടും നേ​ടി. 2016ല്‍ 7989 ​വോ​ട്ടു​ക​ളാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം. അ​ന്ന് യു​ഡി​എ​ഫി​ന് 65659 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ന് 57670 വോ​ട്ടും ബി​ജെ​പി​ക്ക് 9129 വോ​ട്ടു​ക​ളു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. 2019ലെ ​ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന് 23665 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 2019ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷം എ​ല്‍​ഡി​എ​ഫി​നൊ​പ്പ​മാ​യി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 7400 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ല്‍​ഡി​എ​ഫ് നേ​ടി​യ​ത്. 4700 പു​തി​യ വോ​ട്ട​ർ​മാ​ര​ട​ക്കം 1,81,064 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.