മണാട്ടി വായനശാലയ്ക്ക് അംഗീകാരം
1415673
Thursday, April 11, 2024 1:55 AM IST
തടിക്കടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് അംഗീകാരമായി.
രണ്ടു വർഷം മുന്പാണ് വായന തിരിച്ചുകൊണ്ടുവരുവാനായി മണാട്ടിയിൽ വായനശാല തുടങ്ങിയത്.
ഇതിനകം നിരവധി കുട്ടികളേയും യുവജനങ്ങളേയും വായനശാല വഴി വായനയിലേക്ക് അടുപ്പിക്കുവാനായതായി പ്രവർത്തകർ പറയുന്നു. ഗ്രന്ഥശാല സംഘം സംസ്ഥാന സമിതി അംഗം രാമചന്ദ്രൻ അഫിലിയേഷൻ പ്രഖ്യാപനം നടത്തി. ചടങ്ങിൽ പി.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. മനു തോമസ്, തോമസ് ചെറിയാൻ, അസൈനാർ പാറോൽ, പി.വി. ചന്ദ്രൻ, സി.എം മീനു, പി.ആർ അജിധരൻ, റിഫാന എന്നിവർ പ്രസംഗിച്ചു.